കോട്ടയം: ഭൂജലനിരപ്പ് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ സഞ്ജയ് ജന്‍ ഭാഗീധാരിയുടെ (ജെ.എസ്.ജെ. ബി.) പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമേ സി.എസ്.ആര്. ഫണ്ട്, സര്‍ക്കാരിതര ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനം. മഴക്കുഴികള്‍, കിണര്‍ റീചാര്‍ജിങ്, തടയണ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മഴവെള്ളം സംരക്ഷിച്ചു നിര്‍ത്തി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. ജില്ലയില്‍ ആയിരം ഇടങ്ങളിലെങ്കിലും ജലസംരക്ഷണ മാര്ഗങ്ങളൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: