Kerala

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടില്‍ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടില്‍ താമസിക്കുക

Published by

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 70000 രൂപയും കവര്‍ന്നു.

ത്രേസ്യാപുരം സ്വദേശി സന്തോഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൂട്ടിയിട്ടിരുന്ന വീടാണ് ഇത്.

പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടില്‍ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടില്‍ താമസിക്കുക. വീട് പതിവില്ലാതെ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by