Kerala

വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല, പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും രാഹുല്‍ ഈശ്വര്‍

Published by

കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം. ഹണി റോസിന് അവരുടെ സത്യമില്ലായ്മ ബോധ്യമായെന്ന് വിശ്വസിക്കുന്നു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എംഎല്‍എമാരെ സമീപിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രൈവറ്റ് ബില്ലായി പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഉറപ്പ് നല്‍കിയിട്ടുണ്ട്. ചാണ്ടി ഉമ്മനോടും കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചിട്ടുണ്ട്. തന്‌റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയപ്പോള്‍ രാഹുല്‍ ഈശ്വറിന് കനത്ത തിരിച്ചടി എന്നാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍ എനിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചപ്പോള്‍ ഹണി റോസിന് തിരിച്ചടി എന്ന് ആരും കൊടുത്ത് കണ്ടില്ല. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുല്‍ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് പല ആളുകള്‍ക്കും ഉള്ളത്. എന്തായാലും കേസ് എടുക്കില്ലെന്നത് എന്നെ സംബന്ധിച്ച് ആശ്വാസമാണ്. അതേസമയം വിമര്‍ശനം തുടരും. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ വേണ്ടെന്നുള്ള ഹണി റോസിന്റെ നിലപാടിനോട് യോജിക്കുന്നു. അഭിപ്രായത്തെ അഭിപ്രായം കൊണ്ട് നേരിടുന്നതിന് പകരം കേസെടുക്കുമെന്നാണ് യുവജന കമ്മീഷനും വനിത കമ്മീഷനും പറയുന്നത്. എനിക്ക് പോയി പരാതി പറയാന്‍ ഒരു കമ്മീഷന്‍ ഇല്ലെന്നത് കൊണ്ടല്ലേ അവര്‍ എന്നെ വേട്ടയാടുന്നതെന്നും രാഹുല്‍ ചോദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by