India

റോഡ് മുറിച്ചു കടക്കുന്ന കാട്ടാനയെ പരിഹസിക്കാനും, വഴി തടയാനും ശ്രമം : യുവാവിനെ തുരത്തിയോടിച്ച് ആന ; വീഡിയോ വൈറൽ

Published by

വൈറലാകാനായി പലരും പല തരത്തിൽ പെരുമാറാറുണ്ട്. ഇപ്പോഴിതാ ആൾക്കാർക്ക് മുന്നിൽ കാട്ടാനയെ പരിഹസിക്കാനും, അതിന്റെ വഴി തടയാനും ശ്രമിച്ച യുവാവിന് കിട്ടിയ പണിയാണ് വൈറലാകുന്നത് . IFS ഓഫീസർ പർവീൺ കസ്വാനാണ് X-ൽ ഇതിന്റെ വീഡിയോ പങ്ക് വച്ചത്. മനുഷ്യരെയും മൃഗങ്ങളെയും അപകടത്തിലാക്കുന്ന “അപകടകരവും അധാർമികവുമായ പെരുമാറ്റം” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .

ശാന്തമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ആനയെ കളിയാക്കുകയും അതിന്റെ പാത തടയുകയും ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടക്കത്തിൽ സഹിഷ്ണുത കാണിച്ച ആന പിന്നീട് പ്രകോപിതനായി അയാളുടെ നേരെ ആക്രമണം അഴിച്ചുവിടുകയും ആ മനുഷ്യനെ ഓടിക്കുകയും ചെയ്യുന്നു.

‘ ഒരുപക്ഷേ നിങ്ങൾ പ്രായത്തിൽ ചെറുപ്പമായിരിക്കും. ആനയെ കീഴടക്കാനുള്ള ശക്തി പോലും നിങ്ങൾക്കുണ്ടായേക്കാം. എന്നാൽ ഈ കോപാകുലരായ മൃഗങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് മനുഷ്യരെ കാണുമ്പോൾ ശാന്തമായി പെരുമാറില്ല. അതിനാൽ നിങ്ങളുടെ സ്വന്തം വിനോദത്തിനായി ദയവായി വന്യമൃഗങ്ങളെ ദേഷ്യം പിടിപ്പിക്കരുത് ‘ എന്നാണ് ദൃശ്യം പങ്ക് വച്ചതിനൊപ്പം പർവീൺ കസ്വാൻ കുറിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by