Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Published by

പാലക്കാട്: മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. ഒന്നാം പ്രതി ഫസീലയ്‌ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്.

കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.  പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരെയാണ് ശിക്ഷിച്ചത്.

മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.. 2016 ജൂൺ 23നായിരുന്നു 71 കാരിയായ തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. നോമ്പ് തുറക്കാനായി നബീസയെ പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. നേരത്തെ ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ ഫസീലയെ അഞ്ച് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ‍്യത്തിന്റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക