കോട്ടയം:പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന് പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്.
വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റി വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ പിതാവ് പാലാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വിശദ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക