കൊച്ചി : നമ്മുടെ വീടുകളില്‍ വളരെ സാധാരണയായി വാങ്ങുന്ന ഒന്നാണ് മുട്ട. പ്രോട്ടീനിനാല്‍ സമ്പന്നമായ മുട്ടയിഷ്ടമില്ലാത്തവര്‍ കുറവാണ്. മിക്കവരും ഇത് ഒന്നിച്ച് വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതും പതിവാണ്. എന്നാല്‍ ഈ മുട്ടകള്‍ കേടായിപ്പോകുന്ന അവസ്ഥയും വരാറുണ്ട്. പാക്കറ്റുകളില്‍ അല്ലാതെയായി വാങ്ങുന്ന മുട്ടയുടെ പഴക്കം പലപ്പോഴും കൃത്യമായി അറിയാനും കഴിയില്ല. പാചകം ചെയ്യാനെടുക്കുമ്പോഴാണ് ചീത്തയായത് അറിയാന്‍ കഴിയുന്നത്.
എന്നാൽ മറ്റു ചിലർക്ക് മുട്ട പൊട്ടിച്ച് പാചകം ചെയ്യാന്‍ തുടങ്ങുമ്പോൾ അവ ചീത്തതാണ് എന്ന് മനസിലാകും. എന്നാല്‍, മുട്ട പൊട്ടിക്കാതെ തന്നെ അത് ചീഞ്ഞതാണോ എന്നറിയാൻ വഴികളുണ്ട്. ആദ്യം മുട്ട വെള്ളം നിറച്ച പാത്രത്തില്‍ മുക്കിവെയ്‌ക്കണം.. മുട്ട വെള്ളത്തില്‍ നന്നായി താഴുന്നുണ്ടെങ്കില്‍ നല്ല പുതിയ മുട്ടയാണെന്ന് മനസിലാക്കാം. അല്‍പം പൊങ്ങിയിരുന്നാല്‍ ഒരാഴ്ച പഴക്കമുണ്ടെന്ന് സാരം. എങ്കിലും കഴിക്കാം. എന്നാല്‍ മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുവെങ്കില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് കേടായ മുട്ടയാണ്.
മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലങ്ങിയതുപോലെയോ ഉണ്ടോയെന്നത് നോക്കണം. ഉണ്ടെങ്കില്‍ ആ മുട്ട ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മുട്ടയ്‌ക്ക് അകത്ത് രാസപ്രവര്‍ത്തനം നടന്നുവെന്നതിന്റെ സൂചനയാണ് ഈ ചുവപ്പ്.
മറ്റൊന്ന് മുട്ട പൊട്ടിക്കുമ്പോള്‍ ഇതിന്റെ ഗന്ധത്തില്‍ വന്ന വ്യത്യാസത്തിലൂടെയും മുട്ടയുടെ പഴക്കം മനസിലാക്കാം. മുട്ടയ്‌ക്ക് പൊതുവില്‍ ഒരു ഗന്ധമുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അല്‍പം രൂക്ഷമായ ഗന്ധം വരുന്നുവെങ്കിലും ആ മുട്ട ഉപയോഗിക്കരുത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: