ബറേലി : വ്യാജരേഖകൾ ചമച്ച് കഴിഞ്ഞ 9 വർഷമായി സർക്കാർ സ്കൂളിൽ അദ്ധ്യാപികയായിരുന്ന പാക് യുവതിയ്‌ക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം .
ഷുമ്‌ല ഖാൻ എന്ന സ്ത്രീയാണ് വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പൗരയാണെന്ന് കാട്ടി സർക്കാർ സ്കൂളിൽ ടീച്ചറായി ജോലി നേടിയത് . 2015 ലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. പരാതിയെ തുടർന്ന് അധികൃതർ താമസ സർട്ടിഫിക്കറ്റും മറ്റ് രേഖകളും പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. തുടർന്ന് ഷുമയ്‌ല ഖാനെ ജോലിയിൽ നിന്ന് പുറത്താക്കി.
റിപ്പോർട്ടുകൾ പ്രകാരം, റാംപൂരിലെ എസ്ഡിഎം ഓഫീസിൽ നിന്നാണ് വ്യാജ താമസ സർട്ടിഫിക്കറ്റ് ഷുമ്‌ല നിർമ്മിച്ചത് . തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ ഈ സർട്ടിഫിക്കറ്റ് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് കണ്ടെത്തി. ഷുമയ്‌ലയുടെ മാതാപിതാക്കൾ പാകിസ്ഥാനികളാണെന്നും കണ്ടെത്തി.
ഫത്തേഗഞ്ച് വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം, ഫത്തേഗഞ്ച് വെസ്റ്റ് പോലീസ് ഷുമയ്‌ലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ഷുമയ്‌ലയുടെ അമ്മ മഹിര അക്തറും നേരത്തെ ഇത്തരത്തിൽ വ്യാജരേഖ ചമച്ച് ജോലി നേടിയിരുന്നു. പിന്നീട് സത്യം പുറത്ത് വന്നതോടെ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക