Kerala

രാഹുല്‍ ഈശ്വര്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു: പോലീസിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന യുവജന കമ്മീഷന്‍

Published by

കോഴിക്കോട് : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച് ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു. തങ്ങള്‍ നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരുകയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നതായും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും. അതിജീവിതകളെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഇത്തരം വേദികളില്‍ സ്ഥാനം നല്‍കരുതെന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by