Kerala

പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വിവസ്ത്രനാക്കി വീഡിയോ പകർത്തി പ്രചരിപ്പിച്ചു, പരാതി നൽകി പിതാവ്

Published by

കോട്ടയം: പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്തു. പാലാ സെന്‍റ് തോമസ് സ്കൂളിലാണ് സംഭവം. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡീയോയിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കൂട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയും എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ കുട്ടിയുടെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവച്ച് ഉപദ്രവിക്കുകയും വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചു.

കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍പും സഹപാഠികൾ കുട്ടിയുടെ വീഡിയോ എടുത്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പിതാവ് പരാതിയിൽ പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by