ന്യൂദെൽഹി:കാലഹരണപ്പെട്ട ഫ്ലൂയിഡ് നൽകിയതിനെത്തുടർന്ന് പ്രസവശേഷം ഒരു സ്ത്രീയുൾപ്പെടെ നാലു രോഗികൾ മരിച്ചതിനെത്തുടർന്ന് മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 12 ഡോക്ടർമാരെ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് വൈസ് പ്രിൻസിപ്പൽ ആർഎംഒ ഡിപ്പാർട്ട്മെൻറ് മേധാവി 6 ബിരുദാനന്തര ബിരുദ ഡോക്ടർമാർ എന്നിവർ സസ്പെൻഡ് ചെയ്തവരിൽ ഉൾപ്പെടുന്നു സംഭവത്തെ അപലവിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മരിച്ച സ്ത്രീയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും സർപ്പ സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. സീനിയർ ഡോക്ടർമാർ ഹാജരാവാതെ സാഹചര്യത്തിൽ ട്രെയിനി ഡോക്ടർമാരാണ് സിസേറിയൻ നടത്തിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും നിരവധി ഡോക്ടർമാരുടെ അശ്രദ്ധ ഈ വിഷയത്തിൽ കണ്ടെത്തിയതായും തുടർന്നാണ് 12 പേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. മിഡ്നാപൂരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് ആ സ്ത്രീയെ രക്ഷിക്കാമായിരുന്നു. ഇത്തരം അശ്രദ്ധയ്‌ക്ക് ഉത്തരവാദികളായവരുടെ പേരിൽ കർശനനപടി സ്വീകരിക്കും. മമത ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: