Kerala

കൈയ്യിൽ ചെറിയൊരു അലർജി : ഉടനെ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുഴഞ്ഞു വീണതായി മാതൃഭൂമി

Published by

കൊച്ചി : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ കുഴഞ്ഞു വീണതായി വാർത്ത നൽകിയ മാതൃഭൂമിയ്‌ക്കെതിരെ വിമർശനം . ‘ കമല ‘ എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീന് അലർജിയാണുണ്ടായതെന്ന് അവർ താമസിക്കുന്ന ക്യാമ്പിലെ ആത്മീയ നേതാവ് സ്വാമി കൈലാഷാനന്ദ് ഗിരി തന്നെ വെളിപ്പെടുത്തിയിരുന്നു.

തിരക്കേറിയതും അപരിചിതവുമായ അന്തരീക്ഷമാണ് അലർജിയ്‌ക്കിടയാക്കിയതെന്നും സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞിരുന്നു. ‘ഇത്രയും തിരക്കേറിയ സ്ഥലത്ത് അവർ ഒരിക്കലും പോയിട്ടില്ല, ചില അലർജികൾ ഉണ്ടായിട്ടുണ്ട്. അസുഖം ഉണ്ടായിരുന്നിട്ടും, ഗംഗ, യമുന, പുരാണ സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലോറീൻ പവൽ ജോബ്‌സ് തീരുമാനിച്ചതായും കൈലാഷാനന്ദ് ഗിരി പറഞ്ഞിരുന്നു.

Steve Jobs’ wife falls ill” എന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയതിനു പിന്നാലെയാണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുഴഞ്ഞുവീണു” എന്ന് മാതൃഭൂമി വാർത്ത നൽകിയത് . കുഴഞ്ഞു വീഴാൻ കാരണം ‘ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരക്ക് ‘ ആണെന്നും വാർത്ത നൽകി. കയ്യിൽ ചെറിയൊരു അലർജി ഉണ്ടായതിനു ഇത്തരത്തിൽ ആളെക്കൊല്ലി വാർത്ത നൽകുന്ന രീതിയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത് . ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും , വല്ലാത്ത ചെയ്താണിതെന്നുമൊകെയാണ് കമന്റുകൾ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by