Kerala

മുതിര്‍ന്ന പൗരന്മാരോടു ക്രൂരത കാട്ടിയാല്‍ ഒരു ദാക്ഷിണ്യവുമില്ല, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Published by

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജര്‍ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന വയോജന നയം 2013 പരിഷ്‌ക്കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുന്നതിനും നടപടി ആരംഭിക്കും. അതോടൊപ്പം സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ ദി എല്‍ഡേര്‍ലി തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. മുതിര്‍ന്ന പൗരന്മാരുടെ മേഖലയില്‍ സമഗ്ര നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by