ന്യൂഡല്‍ഹി : സഭാ തര്‍ക്കത്തില്‍ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ കണക്കെടുപ്പ് ഒഴിവാക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌റെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കുന്ന കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ജനസംഖ്യ, ഓരോ വിഭാഗത്തിനും പൂര്‍ണ ഭരണമുള്ള പള്ളികള്‍, തര്‍ക്കത്തിലുള്ള പള്ളികള്‍, നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കാന്‍ സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദേശിച്ചത്. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് കോടതി വിലയിരുത്തി. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും കണക്കെടുപ്പിലേക്ക് കടക്കുന്നത് സ്ഥിതി ദുഷ്‌കരമാക്കും എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ അവകാശത്തെക്കുറിച്ച് സുപ്രീം കോടതി നേരത്തെ വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആ വിധികളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക