കോട്ടയം: കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ പ്രായമേറിയവരില്‍ 87.8 ശതമാനം പേരും ആശുപത്രികളിലാണ് മരിക്കുന്നതെന്ന് ബംഗളൂരു എം എസ് രാമയ്യ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡി നാരായണ ഒരു മാധ്യമത്തില്‍ കുറിച്ചു. മറ്റു സംസ്ഥാനങ്ങളിലാകട്ടെ 60% പേര്‍ മാത്രമാണ് ആശുപത്രികള്‍ മരിക്കുന്നത്. കേരളത്തിലെ ഒരു കുടുംബം ശരാശരി ഒരു വര്‍ഷം ആശുപത്രിയില്‍ ചെലവഴിക്കുന്ന തുകയിലും വലിയ അന്തരമുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 7889 രൂപ ആരോഗ്യ സംരക്ഷണത്തിന് ചെലവിടുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത് 2280 രൂപ മാത്രമാണ്. കേരളത്തില്‍ കൂടുതല്‍ മരണങ്ങളും ആശുപത്രിയിലാണ് സംഭവിക്കുന്നത്. പ്രായാധിക്യം മൂലം മരിക്കും എന്ന് ഉറപ്പുള്ളവരെ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രീതിയില്‍ കേരളത്തിലുണ്ട് .ഇവര്‍ക്ക് അനാവശ്യ പരിശോധനകളും മരുന്നുകള്‍ നല്‍കി കുറച്ചു ദിവസം കൂടി ജീവിതം നീട്ടി നല്‍കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. വന്‍ തുക ഇതിനായി ചെലവാക്കുകയും ചെയ്യുന്നു. ആരോഗ്യത്തിലും ചികിത്സയിലും കേരളം അമിതമായി ശ്രദ്ധിക്കുന്നുവെന്നും ഇത് വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക