India

കൗണ്‍സലിങ്ങിന്റെ മറവില്‍ 50 ലധികം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

Published by

നാഗ്പൂര്‍:15 വര്‍ഷമായി കൗണ്‍സലിങ്ങിന്റെ മറവില്‍ 50 ലധികം വിദ്യാര്‍ത്ഥികളെ ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്ത 45 കാരനായ മനശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു.
നാഗ്പൂരില്‍ ഒരു ക്ലിനിക്കും റെസിഡന്‍ഷ്യല്‍ പ്രോഗ്രാമും നടത്തിയിരുന്ന മനഃശാസ്ത്രജ്ഞനെതിരെ പോക്‌സോ നിയമവും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമവും ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടികളെ, വ്യക്തിപരവും തൊഴില്‍പരവുമായ സഹായം വാഗ്ദാനം ചെയ്താണ് പ്രതി തുടക്കത്തില്‍ ചൂഷണം ചെയ്തിരുന്നത്. പിന്നീട് പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനം തുടരുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു . യാത്രകളും ക്യാമ്പുകളും സംഘടിപ്പിച്ച് അതിന്‌റെ മറവിലായിരുന്നു പീഡനം.
ഒരു പൂര്‍വ വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൂഷണത്തിന് മനശാസ്ത്രജ്ഞനെ സഹായിച്ച വനിതാ ഉദ്യോഗസ്ഥയെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by