World

മുപ്പത് ലക്ഷം തെരുവ് നായ്‌ക്കളെ കൊന്നൊടുക്കാനൊരുങ്ങി മൊറോക്കോ : 2030 ലെ ഫുട്ബോൾ ലോകകപ്പിന് മുന്നേ കൂട്ടക്കുരുതി പൂർത്തിയാക്കും

ബ്രിട്ടീഷ് പത്രമായ 'ദി സൺ' ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യം ഇതിനകം ആയിരക്കണക്കിന് നായ്ക്കളെ കൊന്നിട്ടുണ്ട്, ലോകകപ്പിന് മുമ്പ് ഈ എണ്ണം അതിവേഗം ഉയരും

Published by

റാമ്പട് : 2030 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 30 ലക്ഷം തെരുവ് നായ്‌ക്കളെ വധിക്കാൻ മൊറോക്കോ പദ്ധതിയിടുന്നു. ടൂർണമെന്റിനായി വരുന്ന സന്ദർശകർക്ക് നഗരങ്ങളിൽ നിന്നും യാതൊരു വിധത്തിലുമുള്ള മോശാനുഭവങ്ങളും ഉണ്ടാകാതിരിക്കാനായിട്ടാണ് സർക്കാർ ഈ കൂട്ടക്കുരുതി നടത്താൻ പോകുന്നത്.

ബ്രിട്ടീഷ് പത്രമായ ‘ദി സൺ’ ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യം ഇതിനകം ആയിരക്കണക്കിന് നായ്‌ക്കളെ കൊന്നിട്ടുണ്ട്, ലോകകപ്പിന് മുമ്പ് ഈ എണ്ണം അതിവേഗം ഉയരും.

മൊറോക്കോയിലെ നായ്‌ക്കൾക്ക് വിഷം കൊടുക്കുന്നത് കീടനാശിനിയായി ഉപയോഗിക്കുന്ന ഉയർന്ന വിഷാംശമുള്ളതും നിറമില്ലാത്തതും കയ്പേറിയതുമായ ഒരു രാസവസ്തുവായ സ്ട്രൈക്നൈൻ ആണെന്ന് ഇന്റർനാഷണൽ ആനിമൽ കോളിഷൻ പറഞ്ഞു. നായ്‌ക്കളെ തെരുവുകളിൽ വെടിവയ്‌ക്കുകയോ പിടികൂടി കശാപ്പുശാലകളിലേക്ക് കൊണ്ടുപോകുകയോ ചെയ്യുന്നുണ്ടെന്നും സംഘടന പറഞ്ഞു.

അതേ സമയം ഫുട്ബോൾ ഭരണസമിതി ഫിഫ ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് സ്പെയിൻ, പോർച്ചുഗൽ, ആഫ്രിക്കൻ രാജ്യമായ മൊറോക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by