ന്യൂദൽഹി : ജനുവരി 26 ന് നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയായിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റായ ശേഷമുള്ള സുബിയാന്റോയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ജനുവരി 25 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കും.
ഒരു സമഗ്ര തന്ത്രപരമായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് ദർശനത്തിലും ഇന്തോനേഷ്യ ഒരു പ്രധാന സ്തംഭമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഇന്ത്യയിൽ എത്തുന്നതെന്ന് എംഇഎ പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യയും ഇന്തോനേഷ്യയും സഹസ്രാബ്ദങ്ങളായി ഊഷ്മളവും സൗഹൃദപരവുമായ ബന്ധങ്ങൾ പുലർന്ന് വരുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക