Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രംപിന്റെ വരവും ഡീപ്പ് സ്റ്റേറ്റ് വേരുകളും

വിഷ്ണു അരവിന്ദ് (ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകന്‍) by വിഷ്ണു അരവിന്ദ് (ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകന്‍)
Jan 16, 2025, 12:43 pm IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ അടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമായിയിരുന്നു ജോ ബൈഡന്റെ അമേരിക്ക. ബൈഡന്‍ പടിയിറങ്ങാറായല്ലോ. ഡോണാള്‍ഡ് ട്രംപിന്റെ വരവ് കാര്യങ്ങള്‍ക്കു മാറ്റമുണ്ടാക്കിയേക്കാം.

2024 സപ്തംബറിലെ രാഹുലിന്റെ അമേരിക്കന്‍ യാത്ര, ചിലതിനൊക്കെയുള്ള തെളിവായിരുന്നു. മൂന്ന് ദിവസത്തേയ്‌ക്ക് നിശ്ചയിച്ച യാത്ര 10 ദിവസം നീണ്ടു. സന്ദര്‍ശനത്തിലെ പരിപാടികള്‍ നിഗൂഢവുമായിരുന്നു. സപ്തംബര്‍ 10ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍(എസ്എഫ്‌സി) രാഹുല്‍ പ്രസംഗിച്ചു. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ ട്രെയിനിങ് കേന്ദ്രമായതിനാല്‍ ‘സിഐഎ ചാരന്മാരെയുണ്ടാക്കുന്ന ഫാക്ടറി’യെന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. മുസ്ലീം ബ്രദര്‍ഹുഡുമായും ഖത്തര്‍ രാജകുടുംബവുമായും ബന്ധമുള്ള നിരവധി സ്ഥാപനങ്ങളുമായി എസ്എഫ്‌സി ബന്ധം പുലര്‍ത്തുന്നുണ്ട്. അതിലെ അദ്ധ്യാപകരും ഉദ്യോഗസ്ഥരും ഖത്തറിന്റെ വര്‍ഗീയ മാധ്യമമായ അല്‍-ജസീറയുമായി നിരന്തരം ബന്ധപ്പെടുന്നു. ഭാരത വിരുദ്ധനായ എഡ്വേര്‍ഡ് ലൂസാണ് അന്നത്തെ പരിപാടി നിയന്ത്രിച്ചത്. 2001 മുതല്‍ 2006 വരെ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായും ക്ലിന്റണ്‍ ഭരണകാലത്തെ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സിന്റെ ഓഫീസിലും ഇയാളുണ്ടായിരുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസിലൂടെ അദാനിയെയും ഇയാള്‍ വിമര്‍ശിച്ചു. അദാനി ഗ്രൂപ്പ് ആഗോള കമ്പനിയായി മാറുന്നതിനുള്ള അസഹിഷ്ണുതയാണ് കാരണം. രാഹുലിനു മേല്‍ ഇവര്‍ക്കുള്ള സ്വാധീനത്താലാണ് പാര്‍ലമെന്റില്‍ ഇന്‍ഡി സഖ്യത്തിലെ മറ്റ് കക്ഷികള്‍ വിവിധ വിഷയങ്ങളുയര്‍ത്തി പ്രതിഷേധിച്ചപ്പോഴും രാഹുല്‍ മാത്രം അദാനിയ്‌ക്കെതിരെ പ്രതിഷേധം തുടര്‍ന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ നാഷണല്‍ പ്രസ് ക്ലബില്‍ ഭാരത-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പേരില്‍ ചില വ്യക്തികളെയും രാഹുല്‍ സന്ദര്‍ശിച്ചു. ഹഡ്സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ട്വീറ്റിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ(എച്ച്ആര്‍എച്ച്ആര്‍) സഹസ്ഥാപക സുനിത വിശ്വനാഥുമായാണ് രാഹുലും സാം പിത്രോദയും വട്ടമേശ ചര്‍ച്ച നടത്തിത്. ‘ഹിന്ദു വേഴ്‌സസ് ഹിന്ദുത്വ’ അഥവാ ‘ഹിന്ദു ഹിന്ദുത്വയ്‌ക്കെതിരെ’യെന്ന തെറ്റിദ്ധാരണാജനകമായ ആഖ്യാനം പ്രചരിപ്പിക്കുന്ന സോറോസ്-ജമാ-അത്ത് ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇതേ സംഘടന തന്നെ ‘ഡിസ്മാന്റില്‍ ഗ്ലോബല്‍ ഹിന്ദുത്വ അഥവാ ‘ആഗോള ഹിന്ദുത്വയെ ഇല്ലാതാക്കുക’ എന്ന പ്രൊജക്ടിലും പങ്കാളിയാണ്. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ രണ്ട് ഇസ്ലാമിക സംഘടനകള്‍ ചേര്‍ന്നാണ് 2019ല്‍ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന് രൂപം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ഷെയ്ഖ് ഉബൈദ് എന്ന ജമാ അത്ത് പ്രവര്‍ത്തകന്‍ സ്ഥാപിച്ച ‘കൊയിലേഷന്‍ എഗൈന്‍സ്റ്റ് കമ്മ്യൂണലിസ’മെന്ന സ്ഥാപനത്തിന്റെ പേര് മാറ്റുകയാണുണ്ടായത്. ഈ മൂന്ന് സംഘടനകളും ചേര്‍ന്ന് അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി(എജെഎ) എന്ന മറ്റൊരു സംഘടനയും രൂപീകരിച്ചു. 2019 സപ്തംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എജെഎ മുന്‍നിരയിലുണ്ടായിരുന്നു. 2022ല്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് ഭാരതത്തെ വിമര്‍ശിച്ച അമേരിക്കന്‍ പാര്‍ലമെന്റ് അംഗം ഇല്‍ഹാന്‍ ഒമറിനെയും രാഹുല്‍ സന്ദര്‍ശിച്ചു.

വാഷിങ്ടണ്‍ ഡിസിയിലെ ‘നാഷണല്‍ പ്രസ് ക്ലബി’ല്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ചാരവൃത്തി കേസില്‍ അറസ്റ്റിലായ വിവേക് രഘുവംശിയെ പിന്തുണച്ചു. ഭാരത പ്രതിരോധവകുപ്പിന്റെ പദ്ധതികള്‍ വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി പങ്കിട്ടതിനായിരുന്നു സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഈ സംഭാഷണത്തിനിടയിലാണ് ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്’ മതേതര പാര്‍ട്ടിയാണെന്ന് രാഹുല്‍ അവകാശപ്പെട്ടത്. 2023 ല്‍ രാഹുല്‍ നടത്തിയ അമേരിക്കന്‍ യാത്ര മറ്റൊരുദാഹരണം. ജൂണ്‍ 4ന് ന്യൂയോര്‍ക്കിലെ ‘ജാവിറ്റ്സ് സെന്ററി’ല്‍ നടന്ന ഭാരത പ്രവാസികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പാക് ‘ജമാ അത്തെ ഇസ്ലാമി’, ‘മുസ്ലീം ബ്രദര്‍ഹുഡ്’, ഐഎസ്‌ഐ സംഘടനകളുമായി ബന്ധപ്പെട്ടവരായിരുന്നു സംഘടിപ്പിച്ചത്.

മുസ്ലിം കമ്മ്യൂണിറ്റി ഓഫ് ന്യൂ-ജേഴ്സിയെന്ന (എംസിഎന്‍ജെ) സംഘടനയുടെ ഔട്ട്റീച് വിഭാഗം തലവനായ ‘തന്‍സീം അന്‍സാരി’യായിരുന്നു സംഘാടകരിലൊരാള്‍. പാക് ജമാ അത്ത് ഇസ്ലാമിയുടെ അമേരിക്കന്‍ പ്രവാസി സംഘടനയായ ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോ
ര്‍ത്ത് അമേരിക്ക’ (ഐസിഎന്‍എ) യുടെ പ്രോജക്ട് ഡയറക്ടറും പാകിസ്ഥാന്‍ വംശജനുമായ ‘ഇമാം ജവാദ് അഹമ്മദാ’ണ് എം.സി.എന്‍.ജെ യെ നയിക്കുന്നത്. ‘വടക്കേ അമേരിക്കയില്‍ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി കൈവരിക്കുക യെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. 1968 ല്‍ ‘ഹല്‍ഖ-ഇ-അഹ്ബാബ്-ഇ-ഇസ്ലാമി’ (എച്ച്എഐ) യെന്ന പേരില്‍ സ്ഥാപിച്ച സംഘടനയുടെ ആദ്യ പൊതുപരിപാടിയില്‍ പ്രസംഗിച്ചത് ജമാഅത്ത് സ്ഥാപകന്‍ മൗലാന അബ്ദുള്‍ അലാ മൗദൂദിയായിരുന്നു. ഓരോ നാട്ടിലെയും സംസ്‌കാരത്തിനൊപ്പം ചേര്‍ന്ന് ഇസ്ലാം മതം പ്രചരിപ്പിക്കുകയെന്ന മുസ്ലിം ബ്രദര്‍ഹുഡ് തന്ത്രം സ്വീകരിച്ച ജമാഅത്ത് തങ്ങളുടെ സംഘടനയെ ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐസിഎന്‍എ) യെന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. പാക് ജമാ അത്ത് പ്രവര്‍ത്തകനായ അബ്ദുള്‍ മാലിക് മുജാഹിദ് തലവനായിരിക്കെ ഐസിഎന്‍എയുടെ മാസികയായ ‘ദി മെസേജ് ഇന്റര്‍നാഷണല്‍’ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ സയ്യിദ് സലാഹുദ്ദീന്റെ അഭിമുഖം നടത്തി. കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സലാഹുദ്ദീനെ ഒരു വീരപുരുഷനായാണ് അവര്‍ ചിത്രീകരിച്ചത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ‘സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ’ (സിമി) യുടെ സ്ഥാപകനായ അഹമ്മദുല്ല സിദ്ദിഖിയും അബ്ദുള്‍ മാലിക് മുജാഹിദും അലഹാബാദ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ സഹപാഠികളും ഐസിഎന്‍എയുടെ അമേരിക്കയിലെ നോര്‍ത്ത് സെന്‍ട്രല്‍ മേഖലയുടെ ചുമതലയും വഹിച്ചിരുന്നു. ഡെമോക്രാറ്റ്‌സ് അനുഭാവികളായ ഇവര്‍ ജോര്‍ജ് ബുഷിന്റെ ഭീകരവാദ വിരുദ്ധ നടപടികളെ തുടര്‍ന്ന് 2008 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഒബാമയ്‌ക്ക് വേണ്ടിയും 2020 ല്‍ ബൈഡന്
വേണ്ടിയും പ്രചാരണം നടത്തിയിരുന്നു. ഭാരതത്തിനെതിരെ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അമേരിക്കയിലെ ഇസ്ലാമിക സംഘടനകളുടെയെല്ലാം സംഗമവേദിയായ ‘ജസ്റ്റിസ് ഫോര്‍ ആള്‍’ (ജെഎഫ്എ) യ്‌ക്ക് 1999 ല്‍ രൂപം ല്‍കിയത് മുജാഹിദാണ്. സേവ് ഇന്ത്യ’, ‘ഫ്രീ കശ്മീര്‍’, ‘ഫെയ്‌ത്ത് കോയലിഷന്‍ ‘, ‘ബര്‍മ ടാസ്‌ക് ഫോഴ്സ്’ തുടങ്ങിയവയാണ് ജെഎഫ്എയുടെ നേതൃത്വത്തില്‍ പ്രവൃത്തിക്കുന്ന മറ്റ് സംഘടനകള്‍. സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു.

ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളിലും അബ്ദുള്‍ മാലിക് മുജാഹിദ്, ശൈഖ് ഉബൈദ്, അഹമ്മദുല്ല സിദ്ദിഖി എന്നീ മൂന്ന് പേരുടെ സാന്നിധ്യം കാണാം. ഇവര്‍ മൂവരും ഒരിക്കല്‍ ജമാ അത്ത് ഇസ്ലാമിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ തന്നെയായിരുന്നു രാഹുലിന്റെ അമേരിക്കന്‍ യാത്രയുടെ പിന്നില്‍. ചുരുക്കത്തില്‍ ഇവരുടെ ആഗോള കണ്ണികളിലൊന്നായി മാറിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുകയാണ് നെഹ്റു കുടുംബവും രാഹുലും. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഇവയ്‌ക്കുള്ള പ്രോത്സാഹനം കുറയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Tags: americaDonald TrumpDeep State Roots
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

US

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies