തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് (17) ആണ് കൊല്ലപ്പെട്ടത്. ഇവിടുത്ത തന്നെ അന്തേവാസിയായ 15 വയസുകാരനാണ് ആക്രമണത്തിന് പിന്നില്‍. അങ്കിത് ഉറങ്ങികിടക്കുന്നതിനിടെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
ഇന്ന് രാവിലെ ആറേമുക്കാലിനാണ് സംഭവം. ഇരുവര്‍ക്കുമിടെ ബുധനാഴ്ച വാക്കുതര്‍ക്കം ഉണ്ടായിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. അങ്കിതിനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് 15കാരൻ പറഞ്ഞതിൽ നിന്നും തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നീ ഫെയ്സ് വാഷ് ഉപയോഗിച്ചാണോ മുഖം കഴുകുന്നതെന്ന 15കാരന്റെ ചോദ്യം അങ്കിതിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് 15കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഈ സമയം ചുണ്ട് പൊട്ടി ചോര വരികയും ചെയ്തിരുന്നു.
ഇന്ന് രാവിലെ പല്ല് തേയ്‌ക്കുമ്പോൾ വേദന അനുഭവപ്പെട്ടതോടെ15കാരൻ ഓഫീസിന് പിന്നിൽ വച്ചിരിക്കുകയായിരുന്ന ചുറ്റികയുമായി ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക