പ്രയാഗ് രാജ്: ഇന്ത്യയില്‍ മഹാകുംഭമേളയ്ക്ക് എത്തിയ പഴയ ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ ഉടമയും ശില്‍പിയുമായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ആത്മീയ ഗുരുനാഥന്‍ സ്വാമി കൈശാലാനന്ദ ഗിരിയ്ക്കൊപ്പമായിരുന്നു പവല്‍ ജോബ്സിന്റെ ക്ഷേത്രസന്ദര്‍ശനം.
പക്ഷെ കാശി വിശ്വനാഥക്ഷേത്രത്തിലെ ശിവലിംഗം പവല്‍ ജോബ്സ് സ്പര്‍ശിക്കുകയുണ്ടായില്ല. അഹിന്ദുക്കള്‍ ഈ ശിവലിംഗം തൊടാന്‍ പാടില്ലെന്നാണ് നിയമം. ആ നിയമം അവര്‍ പാലിച്ചു.കാഷായം ഉടുക്കുകയും ഹിന്ദു ദര്‍ശനങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുവെങ്കിലും ഇപ്പോഴും ക്രിസ്ത്യന്‍ മതവിശ്വാസിയാണ് ലോറീന്‍ പവല്‍ ജോബ്സ്.
ഭാരതത്തിലെ ആത്മീയ ചര്യകള്‍ ആദരവോടെ പിന്തുടരുന്നവരാണ് പവല്‍ ജോബ്സ് എന്നും ഹിന്ദു മതത്തിന്റെ ദര്‍ശനങ്ങളോട് ലോകമെങ്ങുമുള്ള സ്വീകാര്യതയുടെ തെളിവാണ് പവല്‍ ജോബ്സ് മഹാകുംഭമേളയ്‌ക്കെത്തിയതിന് പിന്നിലെന്നും ഗുരു സ്വാമി കൈലേശാനന്ദ ഗിരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക