വാഷിങ്ടണ്‍: ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം വ്യക്തമാക്കി ആപ്പിള്‍ സഹസ്ഥാപകന്‍ അന്തരിച്ച സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് ലേലത്തില്‍ പോയത് 4.32 കോടി രൂപയ്‌ക്ക്. ജോബ്‌സ് തന്റെ 19-ാമത്തെ വയസില്‍ സുഹൃത്തിനെഴുതിയ കത്താണ് റെക്കോഡ് തുകയ്‌ക്ക് വിറ്റുപോയത്. ഭര്‍ത്താവിന്റെ ആഗ്രഹസഫലീകരണത്തിനായ് നിലവില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുകയാണ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍.
1974 ഫെബ്രുവരി 23-ന് തന്റെ 19-ാം ജന്മദിനത്തിലാണ് ജോബ്‌സ് ബാല്യകാല സുഹൃത്തായ ടിം ബ്രൗണിന് കത്ത് അയച്ചിരിക്കുന്നത് . അതിൽ ഇന്ത്യയിലെ ഒരു തീര്‍ത്ഥാനട കേന്ദ്രത്തെയും അവിടെ നടക്കുന്ന ഉത്സവമായ കുംഭമേളയുടെ ഭാഗമാകാനുമുള്ള ആഗ്രഹത്തെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്. ജോബ്‌സിന്റെ ആത്മീയവശം തുറന്നുകാട്ടുന്നതാണ് കത്ത്.
ഇന്ത്യയില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏപ്രിലിലാണ് അത് നടക്കുന്നത്. മാര്‍ച്ചില്‍ അങ്ങോട്ട് പുറപ്പെടാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. നിനക്ക് ആഗ്രമുണ്ടെങ്കില്‍ ഇങ്ങോട്ട് വരൂ, ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും – എന്നാണ് കത്തിലെ വരികൾ.
51 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഈ കത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്‌ട്ര ലേല സ്ഥാപനമായ ബോണ്‍ഹാംസ് ആണ് ലേലത്തിന് വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക