Business

ടാറ്റയ്‌ക്ക് ഷോക്ക് നല്‍കി ഹ്യൂണ്ടായ് ക്രെറ്റയുടെ ഇലക്ട്രിക് കാര്‍ ; ഒറ്റച്ചാര്‍ജില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകാം

ഹ്യുണ്ടായുടെ ക്രെറ്റ് ടാറ്റയ്ക്ക് ശരിക്കും ഷോക്ക് നല്‍കിയിരിക്കുകയാണ്. ടാറ്റ ഇത്രയും നാള്‍ കയ്യടക്കിവെച്ചിരുന്ന ഇന്ത്യയിലെ ഇലക്‌ട്രിക് കാര്‍ വിപണിയിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ് ഹ്യൂണ്ടായ് ക്രെറ്റ് ഇലക്ട്രിക് കാറിലൂടെ.

Published by

ഹ്യുണ്ടായുടെ ക്രെറ്റ ടാറ്റയ്‌ക്ക് ശരിക്കും ഷോക്ക് നല്‍കിയിരിക്കുകയാണ്. ടാറ്റ ഇത്രയും നാള്‍ കയ്യടക്കിവെച്ചിരുന്ന ഇന്ത്യയിലെ ഇലക്‌ട്രിക് കാര്‍ വിപണിയിലേക്ക് ഹ്യൂണ്ടായ് ക്രെറ്റ ഇവി ഇടിച്ചുകയറാന്‍ പോവുകയാണ്. ക്രെറ്റ ഇവി ഒറ്റച്ചാര്‍ജ്ജില്‍ 473 കിലോമീറ്റര്‍ വരെ ഓടും.

2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയില്‍ ഹ്യൂണ്ടായ് ക്രെറ്റ് ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. . സുരക്ഷയ്‌ക്ക് പേരുകേട്ട ടാറ്റയുടെ വൈദ്യുത വാഹനങ്ങളേക്കാൾ സുരക്ഷയ്‌ക്കുള്ള സംവിധാനങ്ങള്‍ക്ക് ക്രെറ്റ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. 75 ഓളം സുരക്ഷാ സംവിധാനങ്ങളാണ് ക്രെറ്റയുടെ ഇലക്ട്രിക് കാര്‍ കൊണ്ടുവരുന്നത്.

സുരക്ഷ വര്‍ധിപ്പിക്കാനായി അഡ്വാൻസ്ഡ് ഹൈ സ്ട്രെംഗ്‌ത് സ്റ്റീൽ (AHSS), ഹൈ സ്ട്രെംഗ്‌ത് സ്റ്റീൽ (HSS) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനബോഡിക്ക് നല്ല കരുത്താണ് ഇത് നല്‍കുക. ചെറിയ ഇടികളൊന്നും ഉള്ളിലുള്ളവരെ ബാധിക്കില്ല.

ഇതിൽ 6 എയർബാഗുകൾ ഉണ്ടാകും. ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ ആണ് മറ്റൊരു സവിശേഷത. ടയർ പ്രഷർ നിരീക്ഷിക്കാന്‍ സംവിധാനമുള്ളതിനാല്‍ ടയറിലെ എയര്‍ ഒരു പ്രശ്നമാകില്ല.

വില കൂടിയ ഫീച്ചറുകളുള്ള മോഡലുകളില്‍ സറൗണ്ട് വ്യൂ മോണിറ്റർ (SVM) സംവിധാനം ഉണ്ടാകും. , ബ്ലൈൻഡ്-സ്പോട്ട് കണ്ടെത്താന്‍ പ്രത്യേകമായി സാധിക്കും. മുന്നില്‍ നിന്നുള്ള ഇടിക്ക് സാധ്യതയുണ്ടെങ്കില്‍ അത് മുന്‍ കൂട്ടി അറിയാന്‍ ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ് നല്‍കും. ബ്ലൈൻഡ് സ്പോട്ട് ആണ് പല വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നത്. ഇത് ഒഴിവാക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ട്. വില സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക