ലക്നൗ : 144 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രയാഗ് രാജ്. 35 കോടിയിലേറെ ഭക്തരാണ് ത്രിവേണി സംഗമത്തിൽ മുങ്ങി ഭക്തിയുടെ പരകോടിയിൽ എത്താനായി പ്രയാഗ് രാജിലേയ്‌ക്ക് വരിക.
ഇതിനിടെ മഹാകുംഭമേളയ്‌ക്ക് ആദരവ് അർപ്പിച്ച് മഹാകുംഭമേളയുടെ പതാകയുമായി ആകാശത്ത് പാറിപ്പറന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. ജനുവരി എട്ടിനാണ് ഭൂമിയിൽ നിന്നും 13,000 അടി ഉയരത്തിൽ നിന്നുള്ള അനാമികയുടെ സ്കൈഡൈവ് . പ്രയാഗ് രാജ് സ്വദേശിനിയാണെങ്കിലും ബാങ്കോക്കിലായിരുന്നു അനാമികയുടെ സാഹസികത.
‘ “ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായ മഹാകുംഭം 2025-ന് ലോകമെമ്പാടുമുള്ള ആളുകളെ ക്ഷണിക്കുന്നു“ എന്നെഴുതിയ കാവിപ്പതാകയും കൈയ്യിലേന്തിയായിരുന്നു പറക്കൽ.നിരവധി പേരാണ് അനാമികയെ പ്രശംസിച്ച് രംഗത്തെത്തിയത്. “അഭിമാനകരമായ നേട്ടം”, “ജയ് ശ്രീ റാം” തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക