India

ലോസ് ഏഞ്ചൽസിൽ ജനനം , മനശാസ്ത്രത്തിൽ പിഎച്ച്ഡി , 30-)0 വയസിൽ സന്യാസം ; ഋഷികേശിൽ പർണശാല ഒരുക്കി കഴിയുന്ന യുഎസ് വനിത സാധ്വി ഭഗവതി സരസ്വതി

Published by

വാഷിംഗ്ടൺ ; അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിൽ നിന്ന് ഇന്ത്യയുടെ ആത്മീയ തലത്തിലേയ്‌ക്ക് പറന്നിറങ്ങുകയായിരുന്നു സാധ്വി ഭഗവതി സരസ്വതി . ലോസ് ഏഞ്ചൽസിൽ നിന്നാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനാതി സാധ്വി ഭഗവതി സരസ്വതി ഇന്ത്യയിലെത്തിയത്.

‘ സംഗമത്തിൽ പുണ്യസ്നാനം നടത്താനുള്ള ഒരു അവസരം മാത്രമല്ല ഇത്, ആളുകൾക്ക് അവരുടെ ഭക്തിയിൽ വിശ്വാസത്തിൽ മുങ്ങാനുള്ള അവസരമാണിത്. ഇതാണ് ഭാരതീയ സംസ്കാരത്തിന്റെ ശക്തിയും മഹത്വവും. ഇതൊരു റോക്ക് കച്ചേരിയോ കായിക പരിപാടിയോ അല്ല.‘ എന്നാണ് സാധ്വി ഭഗവതി സരസ്വതി മഹാകുംഭമേളയെ കുറിച്ച് പറയുന്നത്.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഭഗവതി സരസ്വതി കഴിഞ്ഞ 30 വർഷമായി ഋഷികേശിലെ പരമാർഥ് നികേതനിലാണ് താമസിക്കുന്നത്. ഫ്രാങ്കിന്റെയും സൂസൻ ഗാർഫീൽഡിന്റെയും മകളായി അമേരിക്കയിലാണ് സാധ്വി ഭഗവതി സരസ്വതി ജനിച്ചത്.

1996-ൽ ഇന്ത്യ സന്ദർശിക്കാൻ വന്ന സാധ്വി ഭഗവതി സരസ്വതി ഇന്ത്യൻ സസ്യാഹാരത്തിലും തത്ത്വചിന്തയിലും ആകൃഷ്ടയായി. വെറും 30 വയസ്സുള്ളപ്പോൾ അവർ കുടുംബത്തെ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് ഋഷികേശിലെ ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന പരമാർത്ഥ നികേതൻ ആശ്രമത്തിലെത്തി .ഗംഗാതീരത്ത് തന്നെ പർൺശാല ഉണ്ടാക്കി താമസവുമായി . ഭഗവതി സരസ്വതിക്ക് മനഃശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദമുണ്ട്. ഡിവൈൻ ശക്തി ഫൗണ്ടേഷന്റെ പ്രസിഡൻ്റായ അവർ ഇപ്പോൾ ഋഷികേശിൽ താമസിച്ച് സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക