Entertainment

മാനസിക സമ്മര്‍ദ്ദം മൂലം അമ്മയിലെ സ്ഥാനം രാജിവെയ്‌ക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

മാനസിക സമ്മര്‍ദ്ദം മൂലം അമ്മ എന്ന സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

Published by

തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം മൂലം അമ്മ എന്ന സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്‌ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

അമ്മയിലെ ട്രഷറര്‍ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നതായും എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണമാണ് മറ്റ് ഉത്തരവാദിത്വങ്ങള്‍ കൂടി എല്‍ക്കാന്‍ കഴിയാതെ വന്നതിനാലാണ് ഈ സ്ഥാനം രാജിവെയ്‌ക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കുറിപ്പില്‍ പറയുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അസാധാരണ വിജയം സമ്മാനിച്ച മാര്‍ക്കോ ഉണ്ണി മുകുന്ദന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. മലയാളം സൂപ്പര്‍ താരപദവി ആഗ്രഹിച്ചിരുന്ന ഉണ്ണിയ്‌ക്ക് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരപദവിയാണ് മാര്‍ക്കോ സമ്മാനിച്ചത്. കൂടുതല്‍ വലിയ ഓഫറുകള്‍ തേടിയെത്തുന്നതായും ഉണ്ണി മുകുന്ദന്‍ പറയുന്നു.

പുതിയ ട്രഷറര്‍ വരുന്നതുവരെ ആ സ്ഥാനത്ത് തുടരുമെന്നും തന്റെ പ്രവര്‍ത്തനകാലയളവില്‍ എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക