ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ നായര്‍ പിതാവുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു.
ഇതോടെ ബോധരഹിതനായി വീണ ഗംഗാധരന്‍ നായരെ ഉടന്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക