അലിഗഡ് : വർഷങ്ങൾക്ക് മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ച 50 കുടുംബങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി. ഉത്തർപ്രദേശിലെ ഇഗ്ലാസ് ഗ്രാമത്തിൽ ഗാർഗി കന്യാ ഗുരുകുലവും അഗ്നി സമാജവും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് ഈ കുടുംബങ്ങൾ സനാതനധർമ്മത്തിലേയ്‌ക്ക് എത്തിയത് . തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം പുനഃസ്ഥാപിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു.
യാഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് . ഇനി സനാതനധർമ്മത്തിനൊപ്പം ജീവിക്കുമെന്നും സസ്യേതര ഭക്ഷണം, മദ്യം, അശ്ലീല വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു. തങ്ങളുടെ തെറ്റ് മനസിലായെന്നും പറഞ്ഞ് ഇവർ സനാതനധർമ്മ കീ ജയ് വിളിയോടെയാണ് പരിപാടിയിൽ പങ്കെടുത്തത്..
കുറച്ചുകാലം മുമ്പ് ഗ്രാമത്തിൽ ക്രിസ്ത്യൻ പാസ്റ്റർമാർ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. ഇവർക്ക് ജോലിയും , പണവും വാഗ്ദാനം ചെയ്താണ് മിഷനറിമാർ മതം മാറ്റിച്ചത് . തട്ടിപ്പ് മനസിലാക്കിയ ഇവർ ഏറെക്കാലമായി തങ്ങളുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: