Kerala

പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു

നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വീണത്

Published by

തൃശൂര്‍ : ഞായറാഴ്ച പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററില്‍ കഴിയവെയാണ് എറിന്റെ മരണം.

വെള്ളത്തില്‍ വീണ മറ്റു രണ്ടു കുട്ടികള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആന്‍ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്.

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളായ പീച്ചി സ്വദേശിനി നിമ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വീണത്. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും, ഐറിനും, അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാളില്‍ പങ്കെടുക്കുന്നതിനാണ് പീച്ചിയില്‍ എത്തിയത്. അപകടത്തില്‍പ്പെട്ട നാലുപേരും തൃശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by