Health

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ അത്യാധുനിക മൈക്രോബയോളജി ലാബ് തിരുവനന്തപുരത്ത്

Published by

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആധുനിക സൗകര്യങ്ങളോടു കൂടിയ മൈക്രോബയോളജി ലാബ് തുറക്കുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോബയോളജി ലാബാണ് ബുധനാഴ്ച ഉദ്ഘാടെം ചെയ്യുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകളിലെ മൈക്രോബയോളജി ലാബുകള്‍ക്ക് പുറമേയാണ് തിരുവനന്തപുരത്തും സജ്ജമാക്കിയത്.
പാലും പാല്‍ ഉത്പന്നങ്ങളും, പഴങ്ങളും പച്ചക്കറികളും അവയുടെ മറ്റ് ഉത്പന്നങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും, കുപ്പി വെള്ളം, കുടിവെള്ളം, മാംസവും മാംസ ഉത്പന്നങ്ങളും, മത്സ്യവും മത്സ്യ ഉത്പന്നങ്ങളും, മുട്ടയും മുട്ട ഉത്പന്നങ്ങളും, ആരോഗ്യ സപ്ലിമെന്റുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ്, പ്രത്യേക ഭക്ഷണക്രമത്തില്‍ ഉപയോഗിക്കേണ്ട ഭക്ഷണങ്ങള്‍, പ്രത്യേക മെഡിക്കല്‍ ആവശ്യത്തിനുള്ള ഭക്ഷണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ഭക്ഷ്യ വിഭാഗങ്ങള്‍ക്കും മൈക്രോബയോളജി പരിശോധന എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവയൊക്കെ പരിശോധിക്കാന്‍ ഈ ലാബ് സജ്ജമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക