ശബരിമല: ഭക്തലക്ഷങ്ങളുടെ കണ്ണിനും മനസിനും ആനന്ദം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദീപാരാധന നടക്കവെ
മകരജ്യോതി മൂന്ന് തവണ തെളിയുമ്പോഴേക്കും ലക്ഷങ്ങളുടെ കണ്്ഠങ്ങളില്‍ നിന്ന് അരേ സമയം സ്വാമിയേ ശരണം അയ്യപ്പ വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര സന്ധ്യക്ക് 6.30ഓടെയാണ് പതിനെട്ടാം പടി കയറി സന്നിധാനത്തെത്തിയത്.തുടര്‍ന്ന് ദീപാരാധന. ഈ സമയം ആകാശത്ത് മകരനക്ഷത്രം ഉദിച്ചുയര്‍ന്നു.
വൈകിട്ടോടെ പമ്പയില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ശബരിമലയിലെ വ്യൂപോയിന്റുകളിലെല്ലാം തീര്‍ത്ഥാടകര്‍ നിറഞ്ഞിരുന്നു.വലിയ സുരക്ഷയാണ് വിവിധയിടങ്ങളില്‍ പൊലീസ് ഒരുക്കിയത്. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നേരത്തേ തന്നെ നിറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയായിരുന്നു.
ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000ത്തോളം പൊലീസുകാരാണ്് സുരക്ഷ ഒരുക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്. തിരുവാഭരണ ഘോഷയാത്ര പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്‌ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം.ഈ മാസം 17 വരെ തിരുവാഭരണം ദര്‍ശനം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക