പാലക്കാട് : തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായി പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി.പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്.ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി.
പത്താമത് അന്താരാഷ്‌ട്ര ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായായിരുന്നു പരിപാടി.ഏഴ് രാജ്യങ്ങളില്‍ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചത്. തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിന് നേതൃത്വം നല്‍കിയ രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.പറക്കാനാവശ്യമായ വാതകം തീര്‍ന്നുപോയതിനെതുടര്‍ന്നാണ് പെരുമാട്ടിയില്‍ ബലൂണ്‍ അടിയന്തരമായി ഇടിച്ചിറക്കിയത്.തിരിച്ചു പറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് കമ്പനി അതികൃതര്‍ എത്തി ചുരുട്ടിയെടുത്ത് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക