Kerala

സുരക്ഷയെ മുന്‍നിര്‍ത്തി കരുതല്‍ നടപടി: പുല്ലുമേട് നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല

Published by

തൊടുപുഴ: മകരജ്യോതി ദര്‍ശിച്ചശേഷം ചൊവ്വാഴ്ച വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ യാത്ര ചെയ്യാം.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടിയെന്നും എല്ലാ തീര്‍ത്ഥാടകരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by