തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ, ഗ്രാന്‍ഡ് തോണ്ടണ് ഭാരത്, കേരള അഗ്രോ ബിസിനസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘സുസ്ഥിര കാര്‍ഷിക വികസനം ഭക്ഷ്യ സംസ്കരണം – ഉന്നമന സമ്മേളനവും പ്രദര്‍ശനവും ഉച്ചകോടി 17, 18 തീയതികളില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തും. വ്യവസായ പ്രമുഖരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പാനല്‍ ചര്‍ച്ചകളും, സെമിനാറുകളും കൂടാതെ നൂതന കാര്‍ഷിക ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ , ഉല്‍പ്പന്നങ്ങള്‍ , സേവനങ്ങള്‍ എന്നിവയുടെ 100 പ്രദര്‍ശന സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജന്, കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി ഡോ സുബ്രത ഗുപ്ത , കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബി .അശോക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: