India

ഇത് മാനവ സേവ…രാവിലെ എട്ടര മുതല്‍ അര്‍ധരാത്രി വരെ മധുരമുള്ള റാബ്രി പാനീയം എല്ലാവര്‍ക്കും വിളമ്പി റാബ്രി ബാബ മഹാകുംഭമേളയില്‍

കര്‍മ്മ യോഗികള്‍ അങ്ങിനെയാണ്. കര്‍മ്മത്തില്‍ മാത്രമാണ് ശ്രദ്ധ. അത് മാനവസേവ ആയിരിക്കണമെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ട്. ഇത്തരം കര്‍മ്മയോഗികള്‍ വലിയ ദര്‍ശനമൊന്നും പറയില്ല. മാനവസേവയാണ് അവരുടെ കര്‍മ്മം. അതിലൂടെ ചുറ്റിലും അവര്‍ ആനന്ദം നിറയ്ക്കുന്നു.

Published by

ലഖ്നൗ: കര്‍മ്മ യോഗികള്‍ അങ്ങിനെയാണ്. കര്‍മ്മത്തില്‍ മാത്രമാണ് ശ്രദ്ധ. അത് മാനവസേവ ആയിരിക്കണമെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ട്. ഇത്തരം കര്‍മ്മയോഗികള്‍ വലിയ ദര്‍ശനമൊന്നും പറയില്ല. മാനവസേവയാണ് അവരുടെ കര്‍മ്മം. അതിലൂടെ ചുറ്റിലും അവര്‍ ആനന്ദം നിറയ്‌ക്കുന്നു.

ഇനി മഹാകുംഭമേളയ്‌ക്ക് ഡിസംബര്‍ ഒമ്പതിനേ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തമ്പടിച്ചിരിക്കുന്ന റാബ്രി ബാബയെപ്പറ്റി പറയാം. പാലില്‍ ഉണ്ടാക്കുന്ന പാനീയമാണ് റാബ്രി. മധുരമുള്ള പാനീയം. രാവിലെ മുതല്‍ അര്‍ധരാത്രി വരെ ഈ പാനീയം ഉണ്ടാക്കുക. അത് അതുവഴി വരുന്നവര്‍ക്കും പോകുന്നവര്‍ക്കും സൗജന്യമായി നല്‍കുക. അതാണ് ബാബയുടെ കര്‍മ്മം. കുടിച്ചവര്‍ ആഹ്ളാദചിത്തരായി കടന്നുപോകുന്നു. അതു കാണുമ്പോള്‍ റാബ്രി ബാബയ്‌ക്കും സന്തോഷം.

ഗംഗ, യമുന, സരസ്വതി നദികള്‍ ഒത്തുചേരുന്ന ത്രിവേണി സംഗമസ്ഥാനത്താണ് റാബ്രി ബാബയും സ്ഥാനം പിടിച്ചിരിക്കുന്നത്. പലര്‍ക്കും റാബ്രി ബാബയെ അറിയാം. അതിനാല്‍ അവര്‍ റാബ്രി ബാബയ്‌ക്ക് ചുറ്റും കൂടുന്നു. ഒരു ഗ്ലാസ് റാബ്രി പാനീയം കുടിക്കാന്‍.

അതിരാവിലെ എഴുന്നേല്‍ക്കുന്ന റാബ്രി ബാബ കുളിച്ച്, ധ്യാനിച്ച്, പ്രാര്‍ത്ഥിച്ച് എട്ടുമണിയോടെ റെഡിയാകും. പിന്നെ ആ വലിയ കടായി പാത്രം അടുപ്പത്ത് കയറ്റുന്നു. അതില്‍ പാലൊഴിക്കുന്നു. മറ്റ് കൂട്ടുകള്‍ ചേര്‍ക്കുന്നു. മധുരവും ചേര്‍ക്കും. ഈ പാനീയം ആവശ്യക്കാര്‍ക്ക് നല്‍കും. രാത്രി 12 മണി വരെ റാബ്രി പാനീയം മഹന്ത് ദേവ് ഗിരി എന്നും പേരുള്ള ഈ ബാബയില്‍ നിന്നും കൂടിക്കാന്‍ കിട്ടും. “പരസ്യത്തിന് വേണ്ടിയല്ല ഈ കര്‍മ്മം. ആത്മാവ് ആത്മാവിനോട് ചേരുകയും അത് പരമാത്മാവുമായി കൂടിച്ചേരുകയും ചെയ്യുന്നു. “- റാബ്രി ബാബ തന്റെ കര്‍മ്മം വെളിപ്പെടുത്തുന്നു. 2019ല്‍ ഒന്നരമാസത്തോളം റാബ്രി പാനീയം വിതരണം ചെയ്തപ്പോള്‍ ആളുകള്‍ക്കുണ്ടായ ആഹ്ളാദം തിരിച്ചറിഞ്ഞതില്‍ നിന്നാണ് പിന്നീട് തുടര്‍ച്ചയായി ഈ പാനീയം ഉണ്ടാക്കി വിതരണം ചെയ്യുക എന്ന ആശയം മനസ്ലിലുണ്ടായതെന്നും ബാബ പറയുന്നു.

മഹാകാളി ദേവിയുടെ അനുഗ്രഹത്താല്‍ പ്രചോദിതമായി ചെയ്യുന്ന പുണ്യകര്‍മ്മമാണിതെന്നും റാബ്രി ബാബ പറയുന്നു. മഹാ കുംഭമേള ഫെബ്രുവരി 26 വരെയുണ്ടെങ്കിലും ബാബ ഫെബ്രുവരി 6 വരെ മാത്രമേ റാബ്രി പാനീയം വിതരണം ചെയ്യൂ. അടുത്ത കര്‍മ്മസ്ഥലം എവിടെയെന്ന് ബാബയ്‌ക്കേ അറിയൂ.

എന്താണ് റാബ്രി പാനീയം
കട്ടികൂടിയ, മധുരമുള്ള ഒരു പാല്‍ പാനീയമാണിത്. ചെറിയ ചൂടിലാണ് പാല്‍ തിളപ്പിക്കുക. ഇത് പാലിനെ കട്ടിയുള്ളതാക്കുന്നു. ചെറിയ മഞ്ഞനിറവും പാലിന് നല്‍കുന്നു. ഇതിലേക്ക് ശര്‍ക്കരയും കപ്പലണ്ടിയോ അണ്ടിപ്പരിപ്പോ ചേര്‍ക്കാം. മറ്റ് ചില മസാലകളും ചേര്‍ക്കും. രാജസ്ഥാനില്‍ ഇതിനെ റാബ് ഡി എന്നും വിളിക്കും. രാജസ്ഥാന്‍ മരുഭൂമിയില്‍ കനത്ത ചൂടിനെ താങ്ങാന്‍ ശേഷി നല്‍കുന്ന പാനീയമായി റാബ് ഡിയെ കണക്കാക്കുന്നു. എനര്‍ജി നല്‍കുന്ന പാനീയമാണ് ഇത്. ചിലയിടങ്ങളില്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നതിനോടൊപ്പം റാബ്രിയും കുടിക്കും. ജിലേബി, ഗുലാബ് ജാമുന്‍ എന്നിവ നല്‍കുമ്പോള്‍ അവിടെ വീടുകളില്‍ റാബ്രി പാനീയവും നല്‍കാറുണ്ട്.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക