Entertainment

ഹിന്ദിയില്‍ 3000ത്തിലധികം ഷോയിലേയ്‌ക്ക് കുതിച്ച് മാര്‍ക്കോ, രണ്ടാം ഭാഗം ഉറപ്പെന്ന് ഉണ്ണി മുകുന്ദന്‍

Published by

കോട്ടയം: 100 കോടി ക്ലബ്ബില്‍ കയറിയ മാര്‍ക്കോ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദന്‍. മാര്‍ക്കോ ഉണ്ടാക്കിയ ഹൈപ്പുകള്‍ക്കപ്പുറം പോകുന്ന ഗംഭീര രണ്ടാം ഭാഗം സൃഷ്ടിക്കാനാണ് തീരുമാനമെന്ന് ഒരു മാധ്യമത്തിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്‌ദേഹം പറഞ്ഞു.
കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ഉണ്ണിമുകുന്ദന്‍ മാര്‍ക്കോ ഇറങ്ങിയതോടെ ആക്ഷന്‍ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് , ഹിന്ദി മേഖലകളില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രശംസ ചിത്രത്തിനു ലഭിക്കുകയും ചെയ്തു. തമിഴില്‍ രണ്ടുകോടിയും ഹിന്ദിയില്‍ 12 കോടിയും തെലുങ്കില്‍ ഏഴു കോടിയും ഇതിനകം മാര്‍ക്കോ നേടിക്കഴിഞ്ഞു.ഹിന്ദിയില്‍ 30 ഷോ ആയി തുടങ്ങിയ സിനിമ ഇപ്പോള്‍ 3000ത്തിലധികം ഷോയിലെത്തി. ദക്ഷിണ കൊറിയ അടക്കമുള്ള ഇടങ്ങളിലേക്കും ചിത്രം ഉടന്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by