Kerala

വിദ്യാര്‍ത്ഥിനി സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് വേഗത്തില്‍ തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്

Published by

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് ആലുവയില്‍ വിദ്യാര്‍ത്ഥിനി സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ബസിലെ ഡ്രൈവര്‍ സഹദിന്റെ ലൈസന്‍സാണ് രണ്ട് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

ആലുവ എടയപ്പുറം സ്വദേശിനിയായ നയന ആണ് തെറിച്ചു വീണത്. കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് നയന. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് വേഗത്തില്‍ തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. കിസ്മത്ത് എന്ന ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് തെറിച്ച് വീണ് പരിക്കേറ്റത്.

ബസിന്റെ വാതില്‍ ശരിയായ വിധത്തില്‍ അടയ്‌ക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്നും പരാതിയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by