തിരുവനന്തപുരം:തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകള്‍ക്കാണ് അവധി.
വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍മാരും ഉറപ്പ് വരുത്തണം. ക്യാഷ് കൗണ്ടറുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്‌ക്കാന്‍ കഴിയും.
തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അവധി അനുവദിച്ചിട്ടുണ്ട്.ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: