കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടു.പത്തുവര്‍ഷത്തോളമായി തുടരുന്ന തൊഴില്‍ തര്‍ക്കത്തിലാണ് വിധി.
തൊഴിലാളി സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട എല്ലാവരെയും നാലു മാസത്തിനകം തിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം. സ്വമേധയാ പിരിഞ്ഞുപോയവരെ ഒഴികെയാണ് തിരിച്ചെടുക്കേണ്ടത്. തിരിച്ചെടുത്തില്ലെങ്കില്‍ ആറു ശതമാനം പലിശസഹിതം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. ലേബര്‍ കോടതി ഉത്തരവിനെതിരെ മുത്തൂറ്റ് ഫിനാന്‍സിന് അപ്പീല്‍ പോകാന്‍ അവസരമുണ്ട്.
പലതവണ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമായിരുന്നില്ല.പതിനെട്ടില്‍ ഏറെ തവണയാണ് ചര്‍ച്ച നടന്നത്.
മുത്തൂറ്റ് ഫിന്സിന്റെ 43 ശാഖകള്‍ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് സമരം നടന്നത്. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് മധ്യസ്ഥന്റെയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനത്തിലെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: