പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ന്റ് പിഎസ് പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഒരുക്കം പൂര്‍ത്തിയായി. പൊലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് തുടങ്ങിയവ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്.ഭക്തരുടെ സുരക്ഷയ്‌ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കും സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകിട്ട് 5.30വരെ പമ്പയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല. സന്നിധാനത്തുളള തീര്‍ത്ഥാടകര്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ മലയിറങ്ങുന്ന മുറക്കായിരിക്കും പമ്പയില്‍ നിന്ന് ആളുകളെ കടത്തിവിടുക.
പ്രായം ചെന്നവരും കുട്ടികളും 14ന് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.ജനുവരി 15,16,17 തീയതികളില്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: