ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍.സെവന്‍മല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ ലയങ്ങള്‍ക്ക് സമീപമാണ് കാട്ടുപോത്ത് ഇറങ്ങിയത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. പ്രദേശവാസികള്‍ കാട്ടുപോത്തിന് മുന്നില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപമുളള തേയിലത്തോട്ടത്തിലൂടെ കാട്ടുപോത്ത് വനത്തിലേക്ക് പോയി. വനം വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: