New Release

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

Published by

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ഈ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. എല്ലാത്തിന്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെ ചിത്രത്തിന്റെ പ്രീ ലുക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സംക്രാന്തി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ രുദ്ര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ചുരുണ്ട മുടിയും താടിയും കൊത്തിയെടുത്ത പോലെ ബലിഷ്ഠവുമായ ശരീരവുമായാണ് വിരാട് കർണ്ണയെ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ആകർഷകവും അതേ സമയം പരുക്കാനുമായ രൂപത്തിൽ എത്തുന്ന വിരാട് കർണ്ണയുടെ സിക്സ് പാക്ക് മസിലുകളും പോസ്റ്ററിൽ വ്യക്തമാണ്. കടലിൽ, ഭയപ്പെടുത്തുന്ന മുതലയോട് നിർഭയമായി പോരാടുന്ന ധീരമായ അവതാരത്തിൽ ആണ് വിരാട് കർണ്ണയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ നിറഞ്ഞ രക്തതരൂക്ഷിതമായ പോസ്റ്ററിൽ രുദ്രയുടെ ധീരമായ സ്വഭാവവും അശ്രാന്തമായ ശക്തിയും വ്യക്തമാണ്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പത്മനാഭസ്വാമി, പുരി ജഗന്നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ,  തണ്ടർ സ്റ്റുഡിയോസ്,സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by