ന്യൂദെൽഹി:ദെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ യാടക്കം അറസ്റ്റിൽ കലാശിച്ച മദ്യകുംഭകോണത്തെ കുറിച്ചുള്ള കൺട്രോളർ ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭാ സ്പീക്കർക്ക് മുമ്പാകെ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന്റെ നടപടിയെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം 13 ന് വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് വിജേന്ദർ ഗുപ്ത ഉൾപ്പെടെ ഏഴ് ബിജെപി എംഎൽഎമാർ സമർപ്പിച്ച ഹർജിയോടനുബന്ധിച്ച് ആയിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി കോടതി മാറ്റി വെച്ചു.
സിഎജി റിപ്പോർട്ട് സ്പീക്കർക്കയക്കാനും നിയമസഭയുടെ ഫ്ലോറിൽ ചർച്ച നടത്താനും വേണ്ട നടപടികൾ നിങ്ങൾ വേഗത്തിൽ ആക്കണമായിരുന്നു. ഹൈക്കോടതി ഡൽഹി സർക്കാറിനോട് പറഞ്ഞു. റിപ്പോർട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർക്ക് അയക്കുന്നതിലെ കാലതാമസവും വിഷയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്‌ച്ചയും നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് സിംഗിൾ സെഞ്ച് ജഡ്ജ് ജസ്റ്റിസ് സച്ചിൻ ദത്ത ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയിൽ കാലാവധി തീരുന്ന സാഹചര്യത്തിൽ നഗരഭരണത്തെ കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽ വയ്‌ക്കുന്നത് പ്രയോജനകരമല്ലെന്ന് ഡൽഹി നിയമസഭാ സെക്രട്ടറിയേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽ വെക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎമാർ നൽകിയ ഹർജിക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദെൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകൾ മൂലം 2026 കോടി രൂപയുടെ വലിയ വരുമാന നഷ്ടം ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്റെ ഉറവിടം സംബന്ധിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ് സംശയം ഉന്നയിച്ചിരുന്നു. മാതൃക പെരുമാറ്റ ചട്ടം നിലവിലുണ്ടെന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ബിജെപി നിയന്ത്രണങ്ങൾ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: