വാരണാസി ; കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനം . ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര സമുച്ചയത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 55 കടകൾക്ക് നോട്ടീസ് നൽകി. മാത്രമല്ല വിവിധ നിയമങ്ങൾ ലംഘിച്ചതിന് 10 ഈ കടകൾക്കെതിരെ 3 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മാംസ, മദ്യശാലകളും നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഭക്തരും ഈ ആവശ്യം ഉന്നയിച്ചിരുന്നു.ക്ഷേത്ര സമുച്ചയത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇറച്ചി വിൽപ്പന നിരോധിക്കണമെന്ന് കഴിഞ്ഞ വർഷം വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നതായി മേയർ അശോക് തിവാരി പറഞ്ഞു.
ചൗക്ക്, ദശാശ്വമേധ് പോലീസ് സ്റ്റേഷനുകളിലായാണ് 10 കടകൾക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് . ബിഎൻഎസിന്റെ സെക്ഷൻ 223, സെക്ഷൻ 325 എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും കാശി സോൺ ഡിസിപി ഗൗരവ് വാൻസ്വാൾ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: