കോയമ്പത്തൂർ ; തമിഴ്നാട്ടിൽ നിന്ന് 31 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡ്. തിരുപ്പൂർ ജില്ലയിലെ പല്ലടം മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത് .
വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് മേഖലയിലെ ബനിയൻ കമ്പനികളിൽ ജോലി ചെയ്ത് ധാരാളം ബംഗ്ലാദേശി പൗരന്മാർ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“തിരുപ്പൂർ ജില്ലയിലെ ബനിയൻ കമ്പനികളിൽ ധാരാളം ബംഗ്ലാദേശി യുവാക്കൾ താമസിക്കുന്നുണ്ടെന്ന് കോയമ്പത്തൂർ ഭീകരവിരുദ്ധ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പല്ലടം പ്രദേശത്ത് അനധികൃതമായി താമസിച്ച 31 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു,” കോയമ്പത്തൂർ പോലീസ് സൂപ്രണ്ട് ബദ്രി നാരായണൻ പറഞ്ഞു.
വ്യാജ ആധാർ കാർഡുകളും പാൻ കാർഡുകളും ഉൾപ്പെടെയുള്ള രേഖകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ആഴ്ച ആദ്യം പല്ലടത്തെ മഹാലക്ഷ്മി നഗർ പ്രദേശത്ത് അനധികൃതമായി ജോലി ചെയ്തതിനും താമസിച്ചതിനും ആറ് ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: