Kerala

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 മലയാളികളും

Published by

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളില്‍ കേരളത്തില്‍ നിന്നുള്ള 22 പേരും. ഇതില്‍ പാലക്കാട് നിന്നുള്ള തോല്‍പ്പാവകൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍(പദ്മശ്രീ), വയ്‌ക്കോല്‍ കൊണ്ട് ചിത്രം രചിക്കുന്ന കൊല്ലത്ത് നിന്നുള്ള ബി. രാധാകൃഷ്ണ പിള്ള, എറണാകുളത്ത് നിന്നുള്ള ശശിധരന്‍ പി.എ.(ഇരുവരും ദേശീയ അവാര്‍ഡ് ജേതാക്കള്‍) എന്നിവരും ഉള്‍പ്പെടും.

പ്രൈംമിനിസ്റ്റര്‍ യശസ്വി പദ്ധതിയുടെ കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പേര്‍, തുണിത്തരങ്ങള്‍ (കരകൗശലം) വിഭാഗത്തില്‍ മൂന്ന് പേര്‍, കൂടാതെ വനിതാ ശിശു വികസന വിഭാഗത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആറു പേര്‍.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പുറമേ ഈ പ്രത്യേക അതിഥികള്‍ ദേശീയ യുദ്ധ സ്മാരകം, പിഎം സംഗ്രഹാലയ, ദല്‍ഹിയിലെ മറ്റ് പ്രമുഖ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. ബന്ധപ്പെട്ട മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by