ഭോപ്പാൽ : ഒരേസമയം 11 ഗ്രാമങ്ങളുടെ പേരുകൾ മാറ്റി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് . ഷാജാപൂർ ജില്ലയിയിലെ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മാറ്റാൻ കുറച്ചു നാളുകളായി അദ്ദേഹത്തോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഷാജാപൂരിലെത്തിയ അദ്ദേഹം പങ്കെടുത്ത പരിപാടിയുടെ വേദിയിൽ വച്ച് തന്നെ 11 ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നതായി അറിയിക്കുകയായിരുന്നു.
മുഹമ്മദ്പൂർ എന്ന ഗ്രാമത്തിന്റെ പേര് മോഹൻപൂർ എന്നാണ് മാറ്റിയത്. ധബ്ല ഹുസൈൻപൂർ ധബ്ല റാമാക്കി മാറ്റി. മുഹമ്മദ്പൂർ പവാഡിയ റാംപൂർ പവാഡിയ ആയി. ഖജൂരി അല്ലാദാദ് ഖജൂരി റാമും, ഹാജിപൂർ ഹിരാപൂരും, നിപാനിയ ഹിസാമുദ്ദീൻ നിപാനിയ ദേവും, മൊറാദാബാദ് എന്ന ഗ്രാമം റിച്രിയും , ഖലീൽപൂർ റാംപൂരും, ഘാട്ടി മുക്തിയാർപൂർ ഘാട്ടിയും, ഷെയ്ഖ്പൂർ ബോംഗി അവധ്പുരിയുമായി മാറി.
പൊതുജനവികാരത്തിന് അനുസൃതമായിട്ടാകും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകൾ ഇനി മുതൽ നിലനിർത്തുന്നതെന്ന് മോഹൻ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: