കൊല്ലം: കടപ്പാക്കടയില്‍ യുവാവിനെ കുത്തി കൊന്നു. പട്ടത്താനം സ്വദേശി ഫിലിപ്പ് (41) ആണ് മരിച്ചത്.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. ഫിലിപ്പിനെ കുത്തിയ മനോജിനെയും സുഹൃത്ത് ജോണ്സണെയുമാണ് പിടികൂടിയത്. റാഫി എന്ന ആളെ കൂടി പിടികൂടാനുണ്ട്.
മൂവരും മദ്യപിച്ചിരുന്നിടത്തേക്ക് വളര്‍ത്തു നായയുമായി എത്തിയ ഫിലിപ്പിന് നേര്‍ക്ക് ഇവര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് വാക്ക് തര്‍ക്കമായി.ഇതിനിടെയാണ് മനോജ് ഫിലിപ്പിനെ കുത്തി വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: