India

40 വർഷം മൗനവ്രതത്തില്‍, ദിവസേന 10 ചുടുചായ, ഐഎഎസ് മോഹികള്‍ക്ക് സൗജന്യക്ലാസ് നല്‍കുന്ന ചായ് വാലെ ബാബ മഹാകുംഭമേളയില്‍

കഴിഞ്ഞ നാല്പത് വര്‍ഷമായി മൗനവ്രതത്തില്‍ കഴിയുന്ന സന്യാസിയായ ചായ് വാലെ ബാബ ഇക്കുറിയും മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ എത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ പേര് ദിനേഷ് സ്വരൂപ് ബ്രഹ്മചാരി എന്നാണ്.

Published by

ലഖ്നൗ: കഴിഞ്ഞ നാല്പത് വര്‍ഷമായി മൗനവ്രതത്തില്‍ കഴിയുന്ന സന്യാസിയായ ചായ് വാലെ ബാബ ഇക്കുറിയും മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ പേര് ദിനേഷ് സ്വരൂപ് ബ്രഹ്മചാരി എന്നാണ്.

വിദ്യാര്‍ത്ഥികളെ ഐഎഎസ് പരീക്ഷയ്‌ക്ക് ഒരുക്കുന്ന ദൗത്യം ജീവിതവ്രതമായി ഏറ്റെടുത്ത ആളാണ്. മൗനവ്രതക്കാരനെങ്കിലും കഴിഞ്ഞ 40 വര്‍ഷമായി ഐഎഎസ് നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവരികയാണ്.

മൗനവ്രതം പാലിക്കുന്ന സ്വാമി എങ്ങിനെയാണ് ഐഎഎസുകാരെ പഠിപ്പിക്കുന്നത് എന്ന ചോദ്യം പലരും ചോദിക്കുന്നു. ആംഗ്യഭാഷയും വാട്സാപ് പോലുള്ള ആപുകളും ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്. യുപി പ്രതാപ്ഗഢ് സ്വദേശിയാണ് ചായ്‌വാലെ ബാബ. സാധാരണ സന്യാസിയിൽ നിന്നും വ്യത്യസ്തമായി നിരവധി സവിശേഷതകൾ ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ആഹാരം പൂർണ്ണമായി ഉപേക്ഷിച്ച അദ്ദേഹം ജീവൻ നിലനിർത്തുന്നത് ചായയിലൂടെ. ദിവസേന ഇദ്ദേഹം പത്ത് ഗ്ലാസ് ചുടുചായ കൂടിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനമാണ് ചായ്‌വാലെ ബാബയുടെ ജീവിതവ്രതം. ഐഎഎസുകാരെ സൃഷ്ടിക്കുന്നതിലാണ് ആനന്ദം. കോച്ചിംഗ് തീര്‍ത്തും സൗജന്യമാണ്. നോട്ടുകളും നല്കും. “ബാബയുടെ മൗനം ആശയവിനിമയത്തെ ബാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ആംഗ്യഭാഷയും എഴുതിയ നോട്ടുകളും കണ്ടാല്‍ തന്നെ കാര്യം മനസ്സിലാകും.എപ്പോഴെങ്കിലും ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അദ്ദേഹം എഴുതി മറുപടി നല്‍കും. ആ ഉത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാകും. സംശയം നിവര്‍ത്തിക്കപ്പെടും. “- ഒരു വിദ്യാര്‍ത്ഥി പറയുന്നു.

മൗനം പാലിക്കുമ്പോള്‍ ശരീരത്തിലും മനസ്സിലും പരമാവധി ഊര്‍ജ്ജം സംഭരിക്കപ്പെടുന്നതായി സ്വാമി പറയുന്നു. ആ ഊര്‍ജ്ജമാണ് മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുന്നത്. പഠിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം അറിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ കുംഭമേളയ്‌ക്കുള്ള ഒരുക്കങ്ങൾ പ്രയാഗ് രാജിൽ പുരോഗമിക്കുകയാണ്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക