ന്യൂഡൽഹി ; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പങ്കെടുക്കും. ഇന്ത്യ നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് പാകിസ്ഥാനിലേക്ക് പോകാനുള്ള പദ്ധതി അദ്ദേഹം മാറ്റിവച്ചു. ഇന്ത്യക്ക് ശേഷം പ്രബോവോ പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പാക്കിസ്ഥാന് പകരം മലേഷ്യ സന്ദർശിക്കാനാണ് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ തീരുമാനം.
ഇത് മൂന്നാം തവണയാണ് ഇന്ത്യ ഇന്തോനേഷ്യൻ പ്രസിഡൻ്റിനെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിക്കുന്നത്.എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ലോകനേതാക്കളെ ഇന്ത്യ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി എത്തിയിരുന്നു. 2023ൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഇന്ത്യയിലെത്തി . ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡൻ്റ് സുകാർണോ ആയിരുന്നു.
2018ൽ അന്നത്തെ പ്രസിഡൻ്റ് വിഡോഡോയും അദ്ദേഹത്തോടൊപ്പം മറ്റ് 9 ആസിയാൻ അംഗരാജ്യങ്ങളുടെ നേതാക്കളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു. ഈ സമയത്തും വിഡോഡോ ഇന്ത്യയിൽ നിന്ന് നേരിട്ട് പാകിസ്ഥാനിൽ എത്തിയിരുന്നു. പല തരത്തിലുള്ള ചോദ്യങ്ങളും അന്ന് ഉയർന്നു. ഈ തെറ്റ് വീണ്ടും ആവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല . അതുകൊണ്ടാണ് പ്രബോവോയുടെ പാക്കിസ്ഥാൻ സന്ദർശനം മാറ്റിവയ്‌ക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീണ്ട ചർച്ചകൾ നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക